തിരുവനന്തപുരം: വയലാർ രാമവർമ്മ സാഹിത്യ അവാർഡ് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെന്റുലം’ എന്ന പുസ്തകത്തിനാണ് അവാർഡ് നൽകുന്നത്. ആത്മകഥ വിഭാഗത്തിലാണ് പുസ്തകം ഉൾപ്പെടുന്നത്. ശ്രീകുമാരൻ തമ്പിയുടെ ജീവിതത്തെയും അന്നത്തെ കാലഘട്ടത്തിന്റെ നേർചിത്രത്തെയും പുസ്തകം വായനക്കാർക്ക് മുന്നിൽ അനാവരണം ചെയ്യുന്നു.
മലയാളത്തിന്റെ എക്കാലത്തെയും മികച്ച കവിയും ഗാനരചയിതാവുമായ വയലാറിന്റെ സ്മരണയ്ക്കായി വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് നൽകിവരുന്ന അവാർഡാണ് വയലാർ ആവാർഡ്. മലയാളത്തിലെ മികച്ച കൃതിക്കാണ് അവാർഡ് നൽകുന്നത്. 5,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. ആദ്യ അവാർഡ് ലഭിച്ചത് പ്രശ്സത എഴുത്തുകാരി ലളികതാംബികാ അന്തർജനത്തിനാണ് ലഭിച്ചത്.















