ന്യൂഡൽഹി: ഇസ്രായേലിലെ പ്രതിപക്ഷത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ. ഇസ്രായേലിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രതിപക്ഷ നേതാവ് പങ്കുവെച്ച വീഡിയോ റീട്വീറ്റ് ചെയ്തായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇന്ത്യയിലെ പ്രതിപക്ഷമായ യുപിഎ ശത്രുക്കളുമായി കരാറിൽ ഏർപ്പെടുന്നവരാണെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
ഇസ്രായേലിലെ പ്രതിപക്ഷം പ്രതികരിക്കുന്നത് കാണുക. രാഷ്‌ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് രാഷ്ട്ര താൽപ്പര്യങ്ങൾക്കായി അവർ മുന്നേറുന്നു. പ്രതിപക്ഷത്തിരിക്കാൻ യോഗ്യരായവർ. ശക്തരായ നേതാക്കൾ, ശക്തമായ തത്വങ്ങൾ.
എന്നാല്‍ ജനങ്ങള്‍ പ്രതിപക്ഷത്തിരിക്കാൻ നിര്‍ദേശിച്ച ഇന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഇവരുമായി താരതമ്യം ചെയ്യുക. അവർ ശത്രുക്കളുമായി ധാരണാപത്രങ്ങളിൽ ഒപ്പിടുന്നു.നമ്മുടെ സായുധ സേനയെ ചോദ്യം ചെയ്യുന്നു, ആത്മവീര്യവും ആത്മവിശ്വാസവും കുറയ്‌ക്കാൻ എല്ലാം ചെയ്യുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
https://x.com/Rajeev_GoI/status/1710861483037671569?s=20
യുദ്ധം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ സന്ദേശമാണ് പ്രതിപക്ഷ നേതാവ് പങ്കുവച്ചത്. അടിയന്തിര സാഹചര്യത്തിൽ ആശയങ്ങൾ മാറ്റി വെച്ച് രാജ്യത്തിനുവേണ്ടി പോരാടാൻ തയ്യാറാണെന്നാണ് പ്രതിപക്ഷ നേതാവ് ഇസ്രായേൽ പ്രധാനമന്ത്രിയെ അറിയിച്ചത്.















