രാമേശ്വരം: ശക്തമായ ഒഴുക്കിനെ വെല്ലുവിളിച്ച് ശ്രീലങ്കയിൽ നിന്ന് കടൽ കടന്ന് ധനുഷ്കോടിയിലേക്ക് നീന്തി റെക്കോർഡിട്ട് ഓട്ടിസം ബാധിച്ച കുട്ടി.
ചെന്നൈ സ്വദേശിയായ ഭരത്മോഹൻ, നിർമ്മല ദമ്പതികളുടെ മകൻ ഹരീഷ് (17) ആണ് ഈ മിടുക്കൻ.
ജന്മനാ ഓട്ടിസവും സംസാര വൈകല്യവും ഉള്ള ഹരീഷ് നീന്തലിൽ അതീവ തല്പരനായരുന്നു. ഇത് തിരിച്ചറിഞ്ഞ രക്ഷകർത്താക്കൾ കുട്ടിക്ക് ചെന്നൈയിലെ പരിശീലകരുടെ സഹായത്തോടെ നീന്തൽ പരിശീലനം നൽകി .
തുടർന്ന് ഒക്ടോബർ ആറിന് ഹരീഷും പിതാവും 24 നീന്തൽക്കാരും രാമേശ്വരത്ത് നിന്ന് ബോട്ടിൽ ശ്രീലങ്കയിലേക്ക് പോയി. അന്ന് രാത്രി പതിനൊന്നരയോടെ ശ്രീലങ്കൻ കടലിൽ നീന്താൻ തുടങ്ങിയ ഹരീഷ് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ധനുഷ്കോടി അരിചാൽമൂയ ബീച്ചിൽ എത്തിയത്. 28 കിലോമീറ്റർ ദൂരം 12:30 മണിക്കൂറിനുള്ളിൽ നീന്തിയതായി മാതാപിതാക്കൾ പറഞ്ഞു.
ഇതിനു മുൻപ് ഓട്ടിസം ബാധിച്ച ഒരു കൗമാരക്കാരി ശ്രീലങ്കയിലെ തലൈമന്നാർ സെറ്റിൽമെന്റിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലേക്ക് 13 മണിക്കൂറിനുള്ളിൽ നീന്തി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. നാവികസേനാ ഉദ്യോഗസ്ഥന്റെ മകളായ ജിയ റായി പതിമൂന്നുകാരിയാണ് അന്ന് ഈ നേട്ടം കൈവരിച്ചത്.