ഏകദേശം രണ്ടായിരം പേരാണ് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിനിരയായി ജീവന്‍ വെടിഞ്ഞത്. 9,000ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ആഹാരവും വെള്ളവുമില്ലാതെ നിരവധി പേരാണ് ഒറ്റെപ്പെട്ടത്.
ദുരന്ത ബാധിതര്‍ക്ക് സഹായ ഹസ്തം നീട്ടിയെത്തിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. തനിക്ക് ലോകകപ്പില്‍ ലഭിക്കുന്ന ശമ്പളം മുഴവന്‍ ദുരന്ത ബാധിതര്‍ക്ക് നല്‍കുമെന്നാണ് താരം എക്‌സിലൂടെ(ട്വിറ്റര്‍) പ്രഖ്യാപിച്ചത്. താരം ഇപ്പോള്‍ ഇന്ത്യയില്‍ ലോകകപ്പ് ടീമിനൊപ്പമാണ്.
കൂടാതെ സഹായത്തിന് വേണ്ടി വലിയൊരു കാമ്പെയിന്‍ തന്നെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ ജനതയെ പിന്തുണയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാമ്പെയിനില്‍ പങ്കാളികളാകാമെന്നും താരം പറഞ്ഞു.
I learned with great sadness about the tragic consequences of the earthquake that struck the western provinces (Herat, Farah, and Badghis) of Afghanistan.
I am donating all of my #CWC23 match fees to help the affected people.
Soon, we will be launching a fundraising campaign to… pic.twitter.com/dHAO1IGQlq— Rashid Khan (@rashidkhan_19) October 8, 2023
“>