അവകാശപ്പെടാതെ കിടക്കുന്ന അല്ലെങ്കിൽ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന നിക്ഷേപങ്ങൾ തിരിച്ചെടുക്കാനുള്ള അവസരവുമായി ആർബിഐ. 23 ബാങ്കുകളിലൂടെ ഉപയോക്താക്കൾക്ക് ക്ലെയിം ചെയ്യാൻ സാധിക്കുമെന്ന് ആർബിഐ അറിയിച്ചു. ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ 90 ശതമാനവും ഉൾക്കൊള്ളുന്ന 30 ബാങ്കുകൾക്കുള്ള അന്വേഷണ സൗകര്യം സെപ്റ്റംബർ 28-ന് യുഡിജിഎഎം പോർട്ടലിൽ ലഭ്യമാക്കിയിരുന്നു.
മുമ്പ് ഏഴ് ബാങ്കുകൾക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ,ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്, സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്, ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്, സിറ്റി ബാങ്ക് എന്നിവയ്‌ക്കായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്. ബാക്കിയുള്ള ബാങ്കുകളുടെ തിരയൽ സൗകര്യം ഒക്ടോബർ 15-നുള്ളിൽ വിവിധ ഘട്ടങ്ങളായി ലഭ്യമാക്കുമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
പുതിയതായി യുഡിജിഎഎം പോർട്ടലിൽ ഉൾപ്പെടുത്തിയ ബാങ്കുകൾ കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഫെഡറൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, ഐഡിബിഐ ബാങ്ക്, ജമ്മു ആൻഡ് കശ്മീർ ലിമിറ്റഡ്, യുകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, എച്ച്എസ്ബിസി ലിമിറ്റഡ്, കർണാടക ബാങ്ക് ലിമിറ്റഡ്, കരൂർ വൈശ്വ ബാങ്ക് ലിമിറ്റഡ്, സരസ്വത് സഹകരണ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, തിമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് എന്നിവയാണ്.