സമസ്ത നേതാവിന്റെ തട്ടം പരാമർശത്തിനെതിരെ ഷുക്കൂർ വക്കീൽ. തട്ടം ഇടാതെ നിൽക്കുന്ന പെൺമക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ പോക്കിരിത്തരമാണ്. ഇത് മനുഷ്യ അന്തസ്സിനു നേരെയുള്ള കയ്യേറ്റമാണെന്നും ഷുക്കൂർ വക്കീൽ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
‘മക്കളാണ്.
തട്ടം അവരുടെ തിരഞ്ഞെടുപ്പാണ്.
തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ പോക്കിരിത്തരമാണ്. മനുഷ്യ അന്തസ്സിനു നേരെയുള്ള കയ്യേറ്റമാണ്.
ഈ ബോധവും പേറി ജീവിക്കുന്ന മനുഷ്യരുടെ വീട്ടിലുള്ള സ്ത്രീകളെ കുറിച്ചു നിങ്ങൾ ഒന്നു ആലോചിച്ചു നോക്കൂ.. എന്തു ഭയാനകമാവും അവരുടെ ജീവിതം.
അന്തസ്സാർന്ന ജീവിതം മൗലിക അവകാശമായി അംഗീകരിച്ച ഭരണഘടനയുള്ള ഒരു രാജ്യത്ത് ഇതാണ് ഇക്കൂട്ടരുടെ നിലപാടെങ്കിൽ, മത രാഷ്‌ട്രത്തിൽ സ്ത്രീകളുടെ ജീവിതം എത്രമേൽ അപകടം പിടിച്ചതും ദുരിത പൂർണ്ണവുമായിരിക്കും.?’















