ചെന്നൈ; ആദ്യ രണ്ടോവറിലെ തകര്‍ച്ചയില്‍ നിന്ന് കരകയറിയ ഇന്ത്യ, ഓസ്‌ട്രേലിയക്കെതിരെ തിരിച്ചടിക്കുന്നു. കിംഗ് കോഹ്‌ലിയുടെ ചിറകിലേറിയാണ് ഇന്ത്യ പടനയിക്കുന്നത്. നായകന്‍ രോഹിത്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ കളിമറന്ന് ആദ്യമേ കൂടാരം കയറിയതോടെ ഇന്ത്യയൊരു തകര്‍ച്ചയുടെ വക്കിലായിരുന്നെങ്കിലും കോഹ്‌ലിയുടെ പരിചയ സമ്പത്ത് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇതിനിടെ ഒരു ക്യാച്ച് കൈവിട്ട് മിച്ചല്‍ മാര്‍ഷും കോഹ്ലിക്ക് ജീവന്‍ നല്‍കി.
51 പന്തില്‍ 40 റണ്‍സുമായി രാഹുലിലും 60 പന്തില്‍ 38 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന കോഹ്‌ലിയിലുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. 82 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 29 ഓവറില്‍ ഇനി 118 റണ്‍സുകൂടി മതി ലോകകപ്പിലെ ഇന്ത്യയുടെ കന്നി വിജയത്തിന്
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ മുന്‍ നിരയിലെ മൂന്നുപേര്‍ ഡക്കായി.ആദ്യ ഓവറിലെ നാലാം പന്തില്‍ സ്റ്റാര്‍ക്ക് ഇഷാന്‍ കിഷനെ ഗ്രീനിന്റെ കൈയിലെത്തിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു താരത്തിന്റെ പുറത്താകല്‍. രണ്ടാം ഓവറില്‍ രോഹിത് ശര്‍മ്മയും റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അതേ ഓവറില്‍ ശ്രേയസും ക്യാച്ച് നല്‍കി കൂടാരം കയറി. സ്‌കോര്‍ ബോഡില്‍ 3 റണ്‍സായിരുന്നു അപ്പോള്‍.















