ന്യൂഡൽഹി: ഇന്ത്യൻ ഫോറിൻ സർവീസ് ദിനത്തോടനുബന്ധിച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥർക്ക് ആശംസകൾ അറിയിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന ദിനത്തിൽ ആശംസകൾ അറിയിച്ചത്.
‘ഇന്ത്യ കൂടുതൽ സങ്കീർണവും പ്രവചനാതീതവുമായ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങളും അനുദിനം വളരുകയാണ്. ഇന്ത്യൻ നയതന്ത്രത്തിന് വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് ജി20 ഉച്ചകോടി തെളിയിച്ചു. ഇന്ത്യൻ ഫോറിൻ സർവീസിലെ ഉദ്യോഗസ്ഥർക്ക് ഒരു സുപ്രധാന അവസരമാണിത്’ ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.
ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ അറിവും വൈദഗ്ധ്യവും അർപ്പണബോധവും കൊണ്ട് രാജ്യത്തിന്റെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും. ആഗോളതലത്തിൽ നമ്മുടെ രാജ്യത്തിന്റെ പ്രശസ്തി സംരക്ഷിക്കുന്നതിൽ ഐഎഫ്എസ് നിർണായക പങ്ക് വഹിക്കുമെന്നും ജയശങ്കർ പറഞ്ഞു.
എല്ലാ വർഷവും ഒക്ടോബർ 9-നാണ് രാജ്യം ഫോറിൻ സർവീസ് ദിനം ആഘോഷിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ നേട്ടങ്ങളെക്കുറിച്ച് പ്രതിഫലിപ്പിക്കുന്നതിനും രാജ്യത്തെ സേവിക്കുന്നതിൽ അവരുടെ പ്രതിബദ്ധത ഉറപ്പാക്കുന്നതിനുമുള്ള ദിവസമായാണ് ഇന്നേ ദിനം കണക്കാക്കപ്പെടുന്നത്.