ന്യൂഡൽഹി: ഹിന്ദു വിരുദ്ധ പരാമർശങ്ങൾ പങ്കുവെച്ചതിന് തുടർന്ന് പാകിസ്താൻ സ്‌പോർട്ടസ് അവതാരക സൈനബ് അബ്ബാസിനെ ഇന്ത്യ മടക്കി അയച്ചതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. സമാ ടിവി റിപ്പോർട്ടറാണ് സൈനബ് അബ്ബാസ്. ബിസിസിഐയിൽ ലഭിച്ച പരാചിയെ തുടർന്നാണ് നടപടി. എന്നാൽ വസ്തുത മറയ്ച്ചുവെക്കുകയാണ് പാക് മാദ്ധ്യമങ്ങൾ.
ഹിന്ദു വിരുദ്ധ ട്വീറ്റുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വിനീത് ജിൻഡാൽ എന്ന അഭിഭാഷകൻ ബിസിസിഐയിൽ പരാതി നൽകുകയായിരുന്നു. നമ്മുടെ രാജ്യത്തെയും ഹിന്ദു ധർമ്മത്തെയും ബഹുമാനിക്കുന്നവരോട് മാത്രമേ അതിഥി ദേവോ ഭവഃ എന്ന് പറയൂ. ഇന്ത്യ വിരുദ്ധരെ ഈ നാട്ടിൽ സ്വാഗതം ചെയ്യില്ലെന്ന് വിനീത് ജിൻഡാൽ കത്തിൽ പറഞ്ഞു. അതിനാൽ തന്നെ സൈനബിനെ അവതാരക സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പാക് മാദ്ധ്യമങ്ങൾ വിഷയത്തെ സുരക്ഷ പ്രതിസന്ധിയായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.















