ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിജയം ഇന്ത്യ കൈപടിയിലൊതുക്കിയപ്പോൾ ചെപ്പോക്കിലെ ഇന്ത്യൻ ആരാധകരുടെ ആവേശവും ഹൃദയം കീഴടക്കുന്നു. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിനിടയിൽ ആരാധകർ കൂട്ടത്തോടെ വന്ദേമാതരം ആലപിച്ചത് ശ്രദ്ധേയമായി മാറി. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്. ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ് സ്റ്റേഡിയത്തിലെത്തിയ ഒരു കൂട്ടം ആരാധകരാണ് വന്ദേമാതരത്തിന്റെ ആർ റഹ്‌മാൻ വെർഷൻ ആലപിച്ചത്.
സ്‌കോർ ബോർഡിൽ മൂന്ന് റൺസ് ചേർത്തപ്പോഴേക്കും മൂന്ന് മുൻനിര വിക്കറ്റുകളാണ് ഓസീസ് ബൗളർമാർ സ്വന്തമാക്കിയത്. എന്നാൽ കോഹ്ലിയുടെയും കെ.എൽ രാഹുലും ചേർന്ന് 4 വിക്കറ്റിൽ 154 റൺസ് കൂട്ടുക്കെട്ടാണ് ഇന്ത്യൻ സ്വപ്‌നങ്ങളെ വിജയത്തിലേക്ക് നയിച്ചത്.
Chepauk crowd singing ‘Vande Mataram’.
Video of the day…!!! 🇮🇳pic.twitter.com/G1IwI3NBjo
— Mufaddal Vohra (@mufaddal_vohra) October 8, 2023
“>















