ഇന്ത്യയിൽ നിന്നും ഇസ്രായേലിന് ലഭിക്കുന്ന പിന്തുണയ്‌ക്ക് നന്ദി പറഞ്ഞ് ഇസ്രായേൽ വിദേശകാര്യ വക്താവ് ലിയോർ ഹയാത്ത്. ഇസ്രായേലിനെ പിന്തുണക്കുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിവിധ രാഷ്‌ട്രീയ നേതാക്കൾക്കും ജനങ്ങൾക്കും നന്ദി അറിയിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ നിരവധി ഇന്ത്യക്കാർ തങ്ങൾക്ക് പിന്തുണ അറിയിച്ച് സന്ദേശങ്ങൾ അയച്ചെന്നും തങ്ങൾക്കൊപ്പം നിന്നവരെയും പിന്തുണച്ചവരെയും ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന ഹമാസ് ഭീകരാക്രമണത്തിൽ ഇന്ത്യ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ലോക ശക്തികൾ ഒന്നടങ്കം ഇസ്രായേലിന് പിന്തുണ അറിയിച്ച് രംഗത്തു വരുകയായിരുന്നു.
ആഗോള ശക്തിയായി മാറിയ ഇന്ത്യയുടെ പിന്തുണയ്‌ക്ക് നന്ദി രേഖപ്പെടുത്തി ഇസ്രായേൽ എത്തിയതും രാജ്യ- രാജ്യാന്തര മാദ്ധ്യമങ്ങളിൽ വലിയ വാർത്തായായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിന് നേരിട്ട് പിന്തുണ അറിയിച്ച് എത്തുന്നത് ഇതിന് തങ്ങൾ എന്നും കടപ്പെട്ടിരിക്കും എന്നാണ് ഇസ്രായേൽ വിദേശകാര്യ വാക്താവ് അറിയിച്ചിരിക്കുന്നത്.















