ഭീകരസംഘടനയായ ഹമാസ് ഇസ്രായേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ സംയുക്ത പ്രസ്താവന പുറത്തിറക്കി. യൂറോപ്യൻ രാജ്യങ്ങളായ അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നുവെന്ന് നേതാക്കൾ വ്യക്തമാക്കി. ഭീകരതയും രക്തച്ചൊരിച്ചിലും അല്ലാതെ മറ്റൊന്നും ഹമാസ് പലസ്തീൻ ജനതയ്‌ക്ക് നൽകുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർക്കുന്നു.
ഹമാസിനെതിരെ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചിട്ടുണ്ട്. തുടർച്ചയായ ബോംബ് വർഷത്തിൽ നിരവധി ബഹുനില കെട്ടിടങ്ങൾ നിംലപൊത്തി. ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. മരണസംഖ്യ കുതിച്ചുയരുമെന്നാണ് റിപ്പോർട്ട്. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 ആയി.
അതിർത്തിയിൽ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ ഇസ്രായേൽ ഡെപ്യൂട്ടി കമാൻഡറും കൊല്ലപ്പെട്ടതായാണ് വിവരം. ഗാസയിൽ രണ്ട് മാദ്ധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. തുർക്കിഷ് വാർത്താ ഏജൻസിയുടെ മാദ്ധ്യമപ്രവർത്തകരാണ് മരണപ്പെട്ടത്. ഇതിനിടെ തത്കാലം ഇസ്രായേലിലേക്ക് സൈന്യത്തെ അയക്കുന്നില്ലെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. എന്നാൽ മേഖലയിലെ യുഎസ് താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.















