ഹാമാസ് ഭീകരരുമായി നടക്കുന്ന യുദ്ധത്തില്‍ ഇസ്രായേലിന് പിന്തുണയുമായി ഫ്രാന്‍സും. ഐക്യദാര്‍ഢ്യം പ്രകടപിച്ച് പാരീസില്‍ തിങ്കളാഴ്ച രാത്രി ഈഫല്‍ ടവര്‍ നീലനിറത്തില്‍ പ്രകാശിപ്പിച്ചു.ഇസ്രായേലിന്റെ ദേശീയഗാനമായ ‘ഹതിക്വ’യും പശ്ചാത്തലത്തില്‍ ആലപിച്ചു. ഇസ്രായേല്‍ പൗരന്മാരടക്കം നിറഞ്ഞ ആള്‍ക്കൂട്ടത്തിന് നടുവിലായിരുന്നു ഏറെ പ്രത്യേകതകളുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനം.
നിരവധി പേര്‍ ഇതിന്റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരെയെന്ന് സ്ഥിരീകരണമുണ്ടായി.
മുപ്പതുപേരെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടു പോയതായും ഇസ്രായേല്‍ ആദ്യമായി സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലകളിലുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു.
#NEW Moving video of Parisians singing Israel’s national anthem HaTikvah (The Hope) in front of the Eiffel Tower pic.twitter.com/cBCmnCtE8m
— Israel War Room (@IsraelWarRoom) October 9, 2023
“>















