ഹമാസ് ഭീകർക്കെതിരെ പോരാട്ടത്തിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സിനൊപ്പം അണി നിരന്ന് ഇസ്രായേലി നടൻ ലിയോർ റാസ് ‘ഫൗദ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ലോകമെമ്പാടും ആരാധകരുള്ള നടൻ ‘ബ്രദേഴ്സ് ഇൻ ആംസ്’ എന്ന സന്നദ്ധ കൂട്ടായ്മയിൽ അംഗമാണ് പ്രവർത്തിക്കുന്നത്. ഇസ്രായേൽ ഡിഫൻസ് ഫോഴ്സിനൊപ്പമുള്ള തന്റെ അനുഭവങ്ങൾ നടൻ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
തെക്കൻ ഇസ്രായേലി പട്ടണമായ സ്ഡെറോട്ടോവിലാണ് നടനും സംഘവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത്. ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് യോഹന്നാൻ പ്ലെസ്നർ, പത്രപ്രവർത്തകൻ അവി യിസ്സാച്ചറോവ് എന്നിവരും അദ്ദേഹത്തൊടൊപ്പമുണ്ട്.
Accompanied by Yohanan Plesner @yplesner and Avi @issacharoff , I headed down south to join hundreds of brave “brothers in arms” volunteers who worked tirelessly to assist the population in the south of Israel. We were sent to the bombarded town of Sderot to extract 2 families pic.twitter.com/WpM9JLeOZM
— Lior Raz (@lioraz) October 9, 2023
ഇസ്രായേലിലെ ജനങ്ങളെ സഹായിക്കാൻ അക്ഷീണം പ്രയത്‌നിച്ച നൂറുകണക്കിന് ധീരരായ ‘സഹോദരന്മാർക്കൊപ്പം’ ചേരാൻ ഞാനും ഇറങ്ങി. യോഹന്നാൻ പ്ലെസ്നർ, അവി യിസ്സാച്ചറോവ് എന്നിവരും എന്റെ കൂടെയുണ്ട്. ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പുറത്തെടുക്കാനാണ് നിയോഗിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ റാസ് കുറിച്ചു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ഇവർ രക്ഷപ്പെടുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ 700 ഓളം കൊല്ലപ്പെടുകയും 2,300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഹമാസിനെതിരെ ശക്തമായ പ്രത്യാക്രമണമാണ് ഇസ്രായേൽ സേന നടത്തിയത്. ഹമാസിനെതിരെ 3,00,000 സൈനികരെയാണ് ഇസ്രായേൽ അണിനിരത്തിയത്.















