മലപ്പുറം: ഔദ്യോഗിക യാത്രകൾക്ക് വില്ലേജ് ഓഫീസ് അധികൃതർക്ക് സൈക്കിൾ അനുവദിച്ച് സർക്കാർ. കാർ നൽകണമെന്ന വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരുടെ അപേക്ഷ തള്ളിയാണ് സർക്കാർ സൈക്കിൾ അനുവദിച്ചിരിക്കുന്നത്. ഇത് ആവശ്യമുള്ളവർ വെള്ളിയാഴ്ചയ്‌ക്കകം അറിയിക്കമമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.
ഫീൽഡ് പരിശോധനയ്‌ക്ക് കാർ വേണമെന്ന് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ നിരന്തര ആവശ്യം ഉയിച്ചിരുന്നു. ഫീൽഡ് പരിശോധനയ്‌ക്ക് ഉദ്യോഗസ്ഥർക്ക് വാഹനം അനുവദിക്കണമെന്ന് ശമ്പളപരിഷ്‌കരണ കമ്മീഷനും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് സൈക്കിൾ അനുവദിച്ചിരിക്കുന്നത്.
കാർ തരാമെന്ന ധനവകുപ്പിന്റെ വാഗ്ദാനം പിന്നീട് സ്‌കൂട്ടറാവുകയും തുടർന്ന് അത് വൈദ്യുതി വാഹനത്തിലേക്കും എത്തിയിരുന്നു. ഇതാണിപ്പോൾ ധനവകുപ്പ് സൈക്കിളിൽ എത്തിത്തിച്ചിരിക്കുന്നത്. ഇ-ഡിസ്ട്രിക്റ്റ് വഴി നൽകുന്ന സർട്ടിഫിക്കേറ്റുകൾ ഉദ്യോഗസ്ഥർ ഫീൽഡിൽ പോയി പരിശോധിച്ചാണ് നൽകുന്നത്. ഭൂമി കയ്യേറ്റ പരിശോധന, കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി പിരിവ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ വാഹനം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.















