സെക്കന്തരാബാദ്: നയവ്യതിയാനം കാരണം മൻമോഹൻ സിംഗിന്റെ കാലത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അസ്ഥിരമായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുൻ് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആഗോളതലത്തിൽ 11-ാം സ്ഥാനത്തെത്തിച്ചെങ്കിലും മൻമോഹൻ സർക്കാർ രാജ്യത്തെ പിന്നോട്ടിടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. തെലങ്കാനയിൽ നടന്ന യോഗത്തിലാണ് അമിത് ഷാ ഇത് പറഞ്ഞത്.
സാമ്പത്തിക വിദഗ്‌ദ്ധനാണ് മൻമോഹൻ സിംഗ്, പത്ത് വർഷമാണ് അദ്ദേഹം ഭരിച്ചത് എന്നാൽ സാമ്പത്തിക വ്യവസ്ഥയിൽ ഭാരതം 11-ാം സ്ഥാനത്തേക്ക് പിന്തള്ളി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി 9 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തമായി വളർന്നു. നിലവിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അധികം വൈകാതെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും. ഇക്കാര്യത്തിൽ ആർക്കും സംശയത്തിന്റെ ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.















