കൊച്ചി: വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയന്നെ പരാതിയുമായി മലയാളത്തിന്റെ യുവനടി. മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ ദുരനുഭവം ഉണ്ടായെന്നാണ് നടി വെളിപ്പെടുത്തിയത്. എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം.
മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ തൊട്ടടുത്ത സീറ്റിലിരുന്ന് തന്നോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ജീവനക്കാർ ചെയ്തതെന്ന് നടി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. പോലീസിനോട് പരാതിപെടാനായിരുന്നു ജീവനക്കാർ ആവശ്യപ്പെട്ടതെന്നും നടി പറഞ്ഞു. കൊച്ചിയിൽ എത്തിയ ശേഷം പിന്നീട് നടി പോലീസിൽ പരാതി രേഖപ്പെടുത്തി. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും വിമാനയാത്രക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും താരം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നെടുമ്പാശ്ശേരി പോലീസ് അറിയിച്ചു.















