ഭീകരരെ നിലംപരിശാക്കുന്നത് തുടർന്ന് ഇസ്രായേൽ സൈന്യം. ഹമാസ് മിലിട്ടറി വിഭാഗം തലവൻ മുഹമ്മദ് ദീഫിന്റെ വസതിക്ക് നേരെ അക്രമം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ദീഫിന്റെ അമ്മയും സഹോദരനും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ വൃത്തങ്ങൾ അവകാശപ്പെട്ടു. വ്യോമസേനയുടെ പ്രത്യാക്രമണത്തിൽ ഹമാസിന്റെ സാമ്പത്തിക മന്ത്രി ജവാദ് അബു ഷമലയും കൊല്ലപ്പെട്ടതായാണ് വിവരം.
വ്യോമ മാർഗമെത്തുന്ന അക്രമങ്ങളെ ചെറുക്കുന്നതിനായി ഹമാസിന് വൻ സംവിധാനങ്ങളാണ് ഉള്ളത്. അത്യാധുനിക സംവിധാനങ്ങളും തകർത്തതായി സൈന്യം വ്യക്തമാക്കി. വർഷങ്ങളായി ഇസ്രായേൽ വിമാനങ്ങളെ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഗാസ മുനമ്പിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന സോളാർ വാട്ടർ ഹീറ്ററുകൾക്കുള്ളിൽ ഉയർന്ന നിലവാരമുള്ള ക്യാമറകളുടെ ശൃംഖല തന്നെ ഹമാസ് സ്ഥാപിച്ചിരുന്നു. ഈ വമ്പൻ സംവിധാനത്തെയാണ് നിമിഷ നേരം കൊണ്ട് ഇസ്രായേൽ സൈന്യം തകർത്തത്. ഇതോടെ ഹമാസിന്റെ പ്രതിരോധ സംവിധാനത്തിന് മേൽ വൻ പ്രഹരമാണ് ഏറ്റിരിക്കുന്നത്. യുദ്ധാവസനത്തിൽ ഹമാസ് ഭീകകർക്ക് സൈനിക ശേഷിയുണ്ടാകില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഭീകകരെ നേരിടുന്നതിനായി ഇതുവരെ മൂന്ന് ലക്ഷത്തോളം സൈനികരെയാണ് ഗാസ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നതെന്ന് ഐഡിഎഫ് അറിയിച്ചു.
ഗാസയിലെ 80-ലധികം ഭീകരകേന്ദ്രങ്ങളാണ് ഒറ്റരാത്രി കൊണ്ട് ഐഡിഎഫ് ഇടിച്ച് നിരത്തിയത്. ഗാസ മുനമ്പിലെ ഭീകരതയ്‌ക്ക് ഫണ്ട് നൽകാൻ ഹമാസ് ഉപയോഗിച്ചിരുന്ന രണ്ട് ബാങ്ക് ശാഖകൾ, ഭൂഗർഭ തുരങ്കം, ഇസ്രായേലിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നയിക്കാൻ ഹമാസ് ഉപയോഗിക്കുന്ന രണ്ട് പ്രവർത്തന കമാൻഡ് സെന്ററുകൾ എന്നിവ തകർത്തവയിൽ ഉൾപ്പെടുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.















