വിജയം ഗാസയ്‌ക്ക് സമർപ്പിച്ച് പാകിസ്താൻ ക്രിക്കറ്റർ മുഹമ്മദ് റിസ്വാൻ. ഇന്നലെ ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ ലഭിച്ച വിജയം ഗാസയിലെ സഹോദരങ്ങൾക്ക് സമർപ്പിക്കുന്നു എന്നായിരുന്നു പാക് കീപ്പറും ബാറ്ററുമായ റിസ്വാന്റെ വാക്കുകൾ. സമൂഹമാദ്ധ്യമമായ എക്സിലാണ് റിസ്വാന്റെ പോസ്റ്റ്. ഇസ്രായേലിൽ ഹമാലസ് നടത്തിയ ഭീകരാക്രമണത്തെ പാക് ഭരണകൂടം പിന്തുണയ്ച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പോസ്റ്റ്.
ഗാസയിലെ നമ്മുടെ സഹോദരീ സഹോദരന്മാർക്ക് വേണ്ടിയായിരുന്നു ഈ വിജയം. വിജയത്തിൽ സംഭാവന നൽകുന്നതിൽ സന്തോഷമുണ്ട്. വിജയത്തിന്റെ ക്രെഡിറ്റ് എല്ലാ ടീം അംഗങ്ങൾക്കും പ്രത്യേകിച്ച് ജയം അനായാസമാക്കിയ അബ്ദുള്ള ഷഫീഖിനും ഹസൻ അലിക്കുമുള്ളതാണ്. ഹൈദരാബാദിലെ ജനങ്ങളോട് നന്ദിയുണ്ടെവന്നും അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ലോകകപ്പ് താരങ്ങൾ രാഷ്‌ട്രീയ പ്രസ്താവനകൾ നടത്തരുതെന്ന ഐസിസിയുടെ വിലക്ക് ലംഘിച്ചാണ് റിസ്വാന്റെ പ്രതികരണം. രാഷ്‌ട്രീയ പ്രസ്താവന നടത്തിയതിൽ താരത്തിന് ഐസിസി വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതേസമയം ഭാരതം അടക്കമുള്ള രാജ്യങ്ങൾ ഹമാസിനെതിരെ നിലപാട് സ്വീകരിക്കുകയും ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു















