രാജ്യത്തെ വലിയ ബാങ്കും വലിയ വായ്പാ ദാതാവുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിരവധി ഡിജിറ്റൽ, മൊബൈൽ അധിഷ്ടിത സേവനങ്ങളാണ് എസ്ബിഐ, ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഏറ്റവും അധികം പ്രചാരത്തിലുള്ള ഒന്നാണ് എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ്. ബാങ്കിന്റെ വിവിധ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും. എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗിലൂടെ ഉപയോക്താക്കൾക്ക് ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കാനാകും. സൗജന്യ എസ്ബിഐ വാട്ട്‌സ്ആപ്പ് സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ക്യൂആർകോഡ് സ്‌കാൻ ചെയ്യുന്നതോടെ ആക്‌സസ് ലഭിക്കും.
എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് മുഖേന ലഭ്യമാകുന്ന സേവനങ്ങൾ ഇവയൊക്കെ…
- അക്കൗണ്ട് ബാലൻസ് പരിശോധന
- മിനി സ്റ്റേറ്റ്‌മെന്റ്
- പെൻഷൻ സ്ലിപ്പ്
- നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ
- ലോൺ വിവരങ്ങൾ (ഭവന വായ്പ, കാർ ലോൺ, സ്വർണ്ണ വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ)
- എൻആർഐ സേവനങ്ങൾ (എൻആർഇ അക്കൗണ്ട്, എൻആർഒ അക്കൗണ്ട്)
അക്കൗണ്ടുകൾ തുറക്കുന്നതുമായി സംബന്ധിച്ച സംശയങ്ങൾ
എസ്ബിഐയുടെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നത് ….
1. എസ്ബിഐയുടെ വാട്ട്സ്ആപ്പ് ബാങ്കിംഗിൽ സൈൻ അപ്പ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ https://bank.sbi.com എന്ന ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുക
2. ഉപയോക്താക്കളുടെ ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് എസ്ബിഐ സേവനങ്ങൾ ഉപയോഗിക്കാം.
3. വാട്ട്സ്ആപ്പ് നമ്പറിൽ നിന്ന് +919022690226-ലേക്ക് ‘ഹായ്’ എന്ന മെസേജ് അയച്ച് ചാറ്റ്-ബോട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
4. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.















