ഏകദിന ലോകകപ്പിൽ അവിസമരണീയ വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെയും വിജയം കൈപടിയിലൊതുക്കി. മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ടീം കാഴ്ചവെക്കുന്നത്. ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ ഇന്ത്യൻ ടീമിന് കഴിയട്ടെയെന്നും ടീമിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നത്.
അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 റൺസെന്ന വിജയലക്ഷ്യം 90 പന്തുകൾ ബാക്കിനിൽക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 84 പന്തിൽ 131 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ വിജയ ശിൽപി. മത്സരത്തിൽ വിരാട് കോഹ്ലി(55)യുടെ അർദ്ധ സെഞ്ച്വറി പ്രകടനവും ഇഷാൻ കിഷന്റെ 47 റൺസിന്റെയും മികവിൽ വിജയം കൈപടിയിലൊതുകയായിരുന്നു. ഇന്ത്യയ്‌ക്കായി ജസ്പ്രീത് ബുമ്ര നാല് വിക്കറ്റും വീഴ്‌ത്തി.