ഇസ്രായേലിൽ മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സൗകര്യമൊരുക്കാൻ കേന്ദ്രം ഓപ്പറേഷൻ അജയ് ആരംഭിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റ്ിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മടങ്ങിവരാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് സൗകര്യമൊരുക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും കേന്ദ്ര സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കുറിച്ചു.















