ഡെങ്കിപനി ബാധിച്ച് ചെന്നൈയിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭാമാന്‍ ഗില്‍ അഹമ്മദാബാദിലെത്തി. ഇന്ന് പുലര്‍ച്ചെയാണ് താരം ലാന്‍ഡ് ചെയ്തത്. ലോകകപ്പിന്റെ ആദ്യ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു.താരത്തിന്റെ അഭാവം വലിയൊരു പ്രതിസിയാണ് ടീമിന് സൃഷ്ടിച്ചത്. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിംഗ് ഓപ്പണ്‍ ചെയ്തിരുന്ന ഗില്‍ കരിയറിലെ മികച്ച ഫോമിലാണ്. 20 ഏകദിനത്തില്‍ 72.35 ശരാശരിയില്‍ 1230 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഐസിസി റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് താരം.
ഗില്‍ ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. അതസമയം ഡെങ്കിപനി തിരിച്ചടിയാവുകയായിരുന്നു. ഗില്ലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് രണ്ടു മത്സരങ്ങളിലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്.
അതേസമയം താരത്തിന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും വരുന്ന മത്സരങ്ങളില്‍ താരം കളത്തിലറങ്ങുമെന്നാണ് വിവരം. 14നാണ് ചിരവൈരികളായ പാകിസ്താനെതിരെയുള്ള മത്സരം. 19ന് ബംഗ്ലാദേശുമായും 22ന് ന്യൂസിലന്‍ഡുമായും ഇന്ത്യക്ക് മത്സരമുണ്ട്. അവസാന ഗ്രൂപ്പ് മത്സരം ധര്‍മ്മശാലയിലാണ്.
So the @ShubmanGill reached Ahemdabad ,hope he will be fine soon and deliver good news asap #WorldCup2023 pic.twitter.com/f7NC1JR1KU
— vipul kashyap (@kashyapvipul) October 11, 2023
“>