തിരുവനന്തപുരം: ഇസ്രായേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും സിപിഎം നേതാവ് കെ.കെ ഷൈലജയുടെ പരാമര്‍ശത്തിന് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍. ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം. സൈബര്‍ സഖാക്കളുടെ വിമര്‍ശനം ഷൈലജയ്‌ക്കെതിരെ രൂക്ഷമായതിന് പിന്നാലെയാണ് കുത്തുമായി ജലീലുമെത്തിയത്.
ഇസ്രായേലില്‍ അക്രമം അഴിച്ചു വിട്ടത് ഇസ്ലാമിക ഭീകരരാണെന്ന് പറയാന്‍ സിപിഎം മടിക്കുമ്പോഴാണ് ഹമാസ് ഭീകരരാണ് ഇസ്രായേലില്‍ മനുഷ്യരെ കൊന്നൊടുക്കുന്നതെന്ന് കെ.കെ ഷൈലജ തുറന്നു പറഞ്ഞത്.
ഇത് സൈബര്‍ സഖാക്കളെയും ഇടത് ബുദ്ധജീവികളെയും ചൊടിപ്പിച്ചിരുന്നു.’ഹമാസ് ഭീകരരെങ്കില്‍ ഇസ്രായേല്‍ കൊടും ഭീകരര്‍. ഹിറ്റ്‌ലര്‍ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേല്‍ ഫലസ്തീനികളോട് കാണിക്കുന്നത്’.- ഇതായിരുന്നു ജലീലിന്റെ പോസ്റ്റ്.