എയർഫോഴ്‌സ് യൂണിഫോമിൽ എത്തിയ കങ്കണ റണാവത്തിനൊപ്പം സെൽഫിയെടുത്ത് മുൻ ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്ൻ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തേജസ് പ്രദർശനത്തിനെത്തുക ഒക്ടോബർ 27-നാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. 2023-ലെ വ്യോമസേന ദിനത്തോടനുബന്ധിച്ചാണ് തേജസ് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് കങ്കണ.
കഴിഞ്ഞ ദിവസം ഇന്ത്യ-അഫ്ഗാനിസ്ഥാൻ പ്രീ മാച്ചിനോടനുബന്ധിച്ച് കങ്കണ ക്രിക്കറ്റ് ലൈവ് കാണുന്നതിനായി മുംബൈയിലെത്തി. ഇവിടെ താരം എത്തിയത് എയർഫോഴ്‌സ് യൂണിഫോമിലായിരുന്നു. ഇവിടെ വച്ചാണ് ദക്ഷിണാഫ്രിക്കയുടെ മുൻ ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്നുമായി കങ്കണ കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയിൽ പകർത്തിയ ചിത്രം ഡെയ്ൽ സ്റ്റെയ്ൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുകയായിരുന്നു. ഫാൻ മൊമന്റ് എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്. ഇരുവരുടെയും ആരാധകർ വളരെ പെട്ടെന്ന് തന്നെ ചിത്രം ഏറ്റെടുത്തു.