എറണാകുളം: സംസ്ഥാനത്തെ അർബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി ആർബിഐ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് അർബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകൾ ആർബിഐ പരിശോധിക്കുന്നത്.
കേരളത്തിലെ അർബൻ സഹകരണ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തിട്ടുണ്ട്. ഇഡി റിപ്പോർട്ട് അനുസരിച്ച് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളുമായി അർബൻ ബാങ്കുകൾക്ക് ബന്ധമുണ്ടോയെന്ന് ആർബിഐ പരിശോധിക്കും.
കരുവന്നൂർ സഹകരണ ബാങ്കുമായി രണ്ട് അർബൻ ബാങ്കുകൾക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അടിയന്തര യോഗം ചേരുന്നത്. അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ രജിസ്ട്രാർ ടി.വി സുഭാഷ് ഐഎഎസിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും.















