വിയന്ന: പാലസ്തീനെ അനുകൂലിച്ച് മതപരമായ ഒത്തുകൂടലുകൾ പാടില്ലെന്ന സർക്കാർ വിലക്കുകൾ ലംഘിച്ച് തെരുവുലുറങ്ങിയത് ആയിരങ്ങൾ. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലാണ് വിലക്കുകൾ ലംഘിച്ച് ഹമാസ് അനുകൂലികൾ പ്രതിഷേധം സംഘടിപ്പിച്ചത്. മതമുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടായിരുന്നു പ്രകടനം.
പാലസ്തീൻ പതാകകൾ ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. നഗര കേന്ദ്രമായ സെന്റ് സ്റ്റീഫൻ കത്രീഡലിന്റെ മുന്നിൽ നിന്നുമായിരുന്നു പ്രകടനം ആരംഭിച്ചത്. പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചെങ്കിലും പോലീസിനെ തള്ളിമാറ്റി നിരത്തുകൾ കീഴടക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ജർമ്മനിയിലും സമാനരീതീയിലുള്ള പ്രക്ഷോഭങ്ങൾ അരങ്ങേറിയതായാണ് റിപ്പോർട്ടുകൾ. ശനിയാഴ്ചയും ബുധനാഴ്ചയും ബെർലിനിൽ നടത്താനിരുന്ന പ്രകടനങ്ങൾ സർക്കാർ വിലക്കിയിരുന്നു. എന്നാൽ വിലക്കുകൾ മറികടന്ന് കുടിയേറ്റക്കാർ പ്രതിഷേധം നടത്തുകയായിരുന്നു.
ഫ്രാൻസിലും പാലസ്തീൻ അനുകാല പ്രകടനങ്ങൾക്ക് വിലക്കുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തെ പോലീസ് ശക്തമായി നേരിട്ടു. പാലസ്തീൻ അനുകൂല പ്രകടനങ്ങൾ സമാധാന അന്തരീക്ഷം തകർക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങൾ സർക്കാർ വിലക്കേർപ്പെടുത്തിയത്.
"Allahu Akbar" Austria!
Hordes of Hamas "Soldiers" Mobilize in Vienna…
Do you know that there are more Muslim students than Catholics in the schools of Austrian cities…
Christianity is no longer the first religion; Islam has taken its place. According to Die Welt, "In… pic.twitter.com/17noAlnAKS
— Amy Mek (@AmyMek) October 12, 2023