ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണ നേട്ടത്തിന് ശേഷം നീരജ് ചോപ്ര മറ്റൊരു നേട്ടത്തിന് തൊട്ടരികില്‍. 2023-ലെ മികച്ച പുരുഷ ലോക അത്ലറ്റിനായുള്ള പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 11 പേരുടെ ചുരുക്കപ്പട്ടികയിലാണ് ലോക ചാമ്പ്യന്‍ ഇടംപിടിച്ചത്. നീരജ് ചുരുക്ക പട്ടികയില്‍ ഇടം നേടുന്നത് ആദ്യമാണ്. പുരസ്‌കാരം നേടിയാല്‍ അത് ചരിത്രമാകും.
ഷോട്ട്പുട്ട് ലോക ചാമ്പ്യന്‍ റയാന്‍ ക്രൗസര്‍, പോള്‍വോള്‍ട്ട് താരം മോണ്ടോ ഡുപ്ലാന്റിസ്, 100 മീറ്റര്‍, 200 മീറ്റര്‍ ലോക ചാമ്പ്യന്‍ നോഹ ലൈല്‍സ് എന്നിവര്‍ നീരജിനൊപ്പം ലിസ്റ്റില്‍ ഉണ്ട്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ചാമ്പ്യനായ മൊറോക്കന്‍ താരം സൂഫിയാന്‍ എല്‍ ബക്കാലിയും നീരജിനൊപ്പം നോമിനേഷന്‍ ലിസ്റ്റിലുണ്ട്.
1500 മീറ്റര്‍-5000 മീറ്റര്‍ ചാമ്പ്യനായ നോര്‍വേയുടെ ജേക്കബ് ഇങ്കെംബ്രിറ്റ്സണ്‍, ലണ്ടന്‍-ചിക്കാഗോ മാരത്തോണ്‍ വിജയിയായ കെനിയയുടെ കെല്‍വിന്‍ കിപ്റ്റം, ഡെക്കാലോണ്‍ ലോക ചാമ്പ്യന്‍ കാനഡയുടെ പിയേഴ്സ് ലെപേജ്. 20-35 കിലോമീറ്റര്‍ റേസ് വാക്ക് ലോക ചാമ്പ്യനായ സ്പെയിനിന്റെ അല്‍വാരോ മാര്‍ട്ടിന്‍, ലോംഗ് ജമ്പ് ചാമ്പ്യനായ ഗ്രീക്ക് താരം മില്‍റ്റിയാഡിസ് ടെന്റാഗ്ലോ, 400 മീറ്റര്‍ ഹര്‍ഡില്‍സ് ചാമ്പ്യന്‍ നോര്‍വേയുടെ കാര്‍സ്റ്റണ്‍ വാര്‍ഹോം എന്നിവരും ലോക അത്ലറ്റിനായുള്ള പുരസ്‌കാരത്തിന് മത്സരിക്കാനുണ്ട്.















