തൃശൂർ: നിസ്‌കരിക്കാനെന്ന പേരിൽ മുറിയെടുത്ത് ലഹരി കച്ചവടം. കുന്നംകുളത്താണ് സംഭവം. ടെക്‌സ്റ്റെൽസ് ഉടമയും കാളത്തോട് സ്വദേശിയുമായ റഫീഖ് (28), വരന്തരപ്പിള്ളി സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്.
പരിശോധന സമയത്ത് അഞ്ച് പേരായിരുന്നു മുറിയിലുണ്ടായിരുന്നത്. എന്നാൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇതിൽ മൂന്ന് പേർ ഓടി രക്ഷപ്പെടുകയായിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് ഗുരുവായൂർ റോഡിലെ കെട്ടിടത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 9 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയും എക്‌സൈസ് പിടിച്ചെടുത്തു.















