കൊല്ലം: മാസത്തവണ മുടങ്ങിയതിന് പിന്നാലെ വൃദ്ധമാതാവിനെ ആക്രമിച്ച് ബ്ലേഡ് മാഫിയ. വീട്ടിൽ കയറി മർദ്ദിച്ചതായാണ് പരാതി നൽകിയിരിക്കുന്നത്. നോർത്ത് പറവൂർ കുഞ്ഞിത്തൈചിട്ടിവളപ്പിൽ സ്റ്റീഫന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഇയാളുടെ മാതാവ് ഫിലോമിനയുടെ കൈ ഒടിഞ്ഞു. സംഭവത്തിൽ വടക്കേക്കര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്ലേഡ് മാഫിയയിൽ നിന്നും ഗ്രൂപ്പായി പണം കടമെടുത്തതാണ് സ്റ്റീഫന്റെ കുടുംബം. ഇത് തിരിച്ചടയ്‌ക്കുന്നതിനുള്ള തവണ മുടങ്ങിയതോടെയാണ് വീട്ടിൽ കയറി ആക്രമിച്ചത്. കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്‌സ് ഗ്ര്യൂ നിധി എന്ന ബ്ലേഡ് കമ്പനിയിൽ നിന്നാണ് പണമെടുത്തത്. സ്റ്റീഫന്റെ ഭാര്യ സാന്ദ്രയും മറ്റ് ചിലരും ചേർന്നാണ് പണം പലിശയ്‌ക്ക് വാങ്ങിയത്. ഇതിന്റെ മാസത്തവണ മുടങ്ങിയതിനെ തുടർന്നാണ് ആക്രമണം.















