ന്യൂഡൽഹി: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പി.വി ഗംഗാധരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര വാർത്താവിനിമയ മന്ത്രി അനുരാഗ് ഠാക്കൂർ. മലയാള സിനിമാ മേഖലയിൽ വലിയ സംഭാവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്.
‘മലയാള ചലച്ചിത്ര മേഖലയിലെ മുൻനിരക്കാരനായ ശ്രീ പി വി ഗംഗാധരൻ ജിയുടെ വിയോഗത്തിൽ ദു:ഖം അറിയിക്കുന്നു. 5 പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഒന്നിലധികം ദേശീയ, സംസ്ഥാന അവാർഡുകൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ചലച്ചിത്രനിർമ്മാണത്തിനുള്ള അദ്ദേഹത്തിന്റെ മികച്ച സംഭാവനയുടെ സാക്ഷ്യമായി അത് നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികൾ വരും തലമുറകൾക്ക് പ്രചോദനം നൽകും’. മന്ത്രി എക്‌സിൽ കുറിച്ചു.
സുജാത, മനസാ വാചാ കർമ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, വാർത്ത, ഒരു വടക്കൻ വീരഗാഥ, എന്നും നന്മകൾ, അദ്വൈതം, ഏകലവ്യൻ, തൂവൽക്കൊട്ടാരം, കാണാക്കിനാവ് , എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ശാന്തം, അച്ചുവിന്റെ അമ്മ, യെസ് യുവർ ഓണർ, നോട്ട്ബുക്ക് തുടങ്ങി നിരവധി സിനിമകൾ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ചു.
Saddened by the demise of Shri P.V Gangadharan ji, a pioneer among Malayalam filmmakers.
In a career spanning more than 5 decades he was honoured with multiple national and state awards, which stand as a testimony to his outstanding contribution to filmmaking. His works will… pic.twitter.com/m1UL3U0sEL
— Anurag Thakur (@ianuragthakur) October 13, 2023
“>















