ന്യൂഡൽഹി: ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ഇന്ത്യൻ റെയിൽവേയും പോലീസും കർശന പരിശോധനകളാണ് ട്രെയിനുകളിൽ നടത്തിവരുന്നത്. എന്നാൽ നിയമം സാധാരണക്കാരന് മാത്രം ബാധകമാണോ? നിയമം നടപ്പിലാക്കേണ്ട നിയമപാലകർ തന്നെ അത് പാലിക്കാതെ വരുമ്പോൾ സാധാരണക്കാർ പ്രതികരിച്ചു തുടങ്ങുമെന്നതിനു തെളിവാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ.
വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത പോലീസുകാരനെ ചോദ്യം ചെയ്യുന്ന ടിടിഇയുടേയും യാത്രക്കാരുടെയും ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ടിടിഇ ചോദ്യം ചെയ്യുമ്പോൾ പോലീസുകാരൻ ഉദ്യോഗസ്ഥനോട് എതിർക്കുന്നതും കാണാം. ‘ഗർ കെ കലേഷ്’ എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്.
Verbal Kalesh b/w TTE and Police Officer over Police Officer was Travelling without ticket pic.twitter.com/LhS4I56CzW
— Ghar Ke Kalesh (@gharkekalesh) October 12, 2023
“>
ടിക്കറ്റ് പരിശോധിക്കാനെത്തിയ ടിടിഇ പോലീസുകാരനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെടുമ്പോൾ ടിക്കറ്റില്ലെന്നും താൻ കയറേണ്ട ട്രെയിൻ പോയെന്നും അതിനാലാണ് വന്ദേഭാരത് ട്രെയിനിൽ കയറിയതെന്നുമാണ് പോലീസുകാരന്റെ വിശദീകരണം. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയില്ലെന്നും പോലീസുകാരനോട് ബസിൽ പോകാനും യാത്രക്കാർ ആവശ്യപ്പെടുന്നത് വീഡിയോയിൽ നിന്നും നമുക്ക് കേൾക്കാം. എന്നാൽ ട്രെയിനിൽ നിന്നും ഇറങ്ങി പോകാതെ പോലീസുകാരൻ അതിൽ തന്നെ ഇരിക്കുകയാണ്. നിമിഷനേരം കൊണ്ട് നിരവധി ആളുകളാണ് വീഡിയോ കണ്ടത്. ‘ യൂണിഫോം ഇട്ടാൽ എന്തും ചെയ്യാമെന്നാണ് പോലീസുകാരുടെ വിചാരം’, ‘ ഇയാളെ സസ്‌പെൻഡ് ‘ ചെയ്യണം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചത്.















