തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. താരത്തിന്റേതായി പ്രദർശനത്തിനെത്തിയ അവസാന ചിത്രമായിരുന്നു ജയിലർ. ചിത്രത്തിലെ കാവാലാ എന്ന ഗാനം വലിയ ജനപ്രീതി നേടിയെടുത്തിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും ഗാനം ട്രെൻഡിംഗാണ്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് തമന്നയുടെ പഴയ വീഡിയോ ആണ്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി പകര്‍ത്തിയ നടിയുടെ വീഡിയോയാണ് വെെറലാകുന്നത്. ഇത് കണ്ട് ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
തമന്ന ആദ്യമായി അഭിനയിച്ച് 2005-ൽ പുറത്തിറങ്ങിയ ‘ചാന്ദ് സാ റോഷന്‍ ചെഹ്‌രാ’ എന്ന ഹിന്ദി സിനിമയിലാണ്. ഇതിന്റെ റിലീസ് സമയത്ത് പകര്‍ത്തിയ വീഡിയോയാണിത്. 15-ാം വയസ്സിലായിരുന്നു തമന്നയുടെ അഭിനയ അരങ്ങേറ്റം. ഈ സിനിമയില്‍ അഭിനയിക്കുമ്പോൾ, പത്താം ക്ലാസ് പരീക്ഷയ്‌ക്കായി താന്‍ തയ്യാറെടുക്കുകയാണെന്ന് പറയുന്ന തമന്നയെ വിഡിയോയില്‍ കാണാം.
View this post on Instagram
‘‘ഞാനിപ്പോള്‍ സ്കൂളില്‍ പഠിക്കുകയാണ്. പരീക്ഷയ്‌ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ്. 2005-ല്‍ ഞാന്‍ പത്താം ക്ലാസ് പരീക്ഷ എഴുതും. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസ്സായിരുന്നു പ്രായം. ഇപ്പോള്‍ പത്താംക്ലാസ് പൂര്‍ത്തിയാകാറായി.’’– എന്നാണ് വിഡിയോയിൽ തമന്ന പറയുന്നത്.
ഈ വീഡിയോ വെെറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായെത്തിയത്. ഈ പ്രായത്തിൽ ഇത്രയും പക്വതയാര്‍ന്ന ശബ്ദമോ എന്നായിരുന്നു ഒരാളുടെ കമന്റ്. 15 വയസ്സുകാരിയാണെന്ന് തോന്നില്ലെന്നും 21 വയസ്സ് തോന്നിക്കുമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചാന്ദ് സാ റോഷന്‍ ചെഹ്‍രാ എത്തിയ അതേവര്‍ഷം തന്നെ തമന്നയുടെ ശ്രീ എന്ന തെലുങ്ക് ചിത്രവും പ്രദര്‍ശനത്തിന് എത്തിയിരുന്നു. പിന്നീട് 2016-ൽ കേഡി എന്ന ചിത്രത്തിലൂടെയാണ് തമന്ന തമിഴില്‍ എത്തുന്നത്. ദിലീപ് ചിത്രം ബാന്ദ്ര, അരൺമനൈ നാലാം ഭാഗം, വേദ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.















