ചെന്നൈ: പോയിന്റ് പട്ടികയില്‍ മുന്നിലാണെങ്കിലും ന്യൂസിലന്‍ഡിന്റെ ആശങ്ക വിട്ടൊഴിയുന്നില്ല. ഏഴ് മാസം ടീമില്‍ നിന്ന് പുറത്തായ താരം കഴിഞ്ഞ മത്സരത്തിലാണ് തിരികെയെത്തിയത്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്ന വില്യംസണ് കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് പരിക്കേറ്റത്.
ആദ്യ രണ്ട് മത്സരങ്ങളും കളിക്കാതിരുന്ന വില്യംസണ്‍ ബംഗ്ലാദേശിനെതിരെ ആണ് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയത്. 78 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ ഫീല്‍ഡറുടെ ത്രോ നേരെ കൈയില്‍ കൊണ്ട് വില്യംസണ് പരിക്കേറ്റത്. പിന്നീട് ബാറ്റിംഗ് തുടരാനാകാതെ ക്രീസ് വിട്ട വില്യംസണെ സ്‌കാനിംഗിന് വിധേയമാക്കി.
സ്‌കാനിംഗില്‍ തള്ള വിരലിന് പൊട്ടലുണ്ടെന്ന് വ്യക്തമായതോടെ താരത്തിന്റെ ലോകകപ്പ് ഭാവി വെള്ളത്തിലായി. പരിക്കുണ്ടെങ്കിലും വില്യംസണ്‍ ന്യൂസിലന്‍ഡ് ടീമിനൊപ്പം തുടരുമെന്നും അടുത്ത മാസമെങ്കിലും കളിക്കാനാകുമെന്നാണ് കരുതുന്നതെന്നും ന്യൂസിലന്‍ഡ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.















