പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടത്തിലാണോ നിങ്ങൾ? മത്സരങ്ങളിൽ തോക്കുമ്പോൾ, പ്രതീക്ഷിച്ചത് നഷ്ടമാവുമ്പോൾ പലർക്കും ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല. ദേഷ്യം വരുമ്പോൾ ടിവി തല്ലിപ്പൊളിക്കുന്നതും റിമോർട്ട് വലിച്ചെറിയുന്നതുമെല്ലാം സാധാരണമാണ്. കയ്യിൽ കിട്ടുന്നത് എന്തും ദേഷ്യം തീർക്കാൻ ഉപയോഗിക്കുന്നവരോ നിങ്ങൾ. ഇത്തരത്തിൽ പരിസരം നോക്കാതുള്ള ദേഷ്യപ്പെടൽ മൂലം ബന്ധങ്ങൾ വഷളാകുക മാത്രമല്ല, നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും ക്ഷയിക്കും. എങ്ങനെ ദേഷ്യം കുറയ്‌ക്കാം! അതിന് ചില വഴികളുണ്ട്.
ദീർഘശ്വാസം എടുക്കുക
ദേഷ്യം വരുമ്പോൾ നമ്മുടെ ശ്വാസഗതിയും വേഗത്തിലാകും. അതിനാൽ ദേഷ്യം നിയന്ത്രിക്കാൻ ദീർഘശ്വാസം എടുക്കുക എന്നതാണ് ഒരു വഴി. വളരെ സാവധാനത്തിൽ മൂക്കിലൂടെ ദീർഘശ്വാസം എടുത്ത് ഒരു മിനിറ്റിന് ശേഷം വായിലൂടെ പുറത്തു വിടുക. ഇങ്ങനെ കുറച്ചു തവണ ആവർത്തിക്കണം.
ഒന്നു നടക്കാം
വ്യായാമം ഞരമ്പുകളെ ശാന്തമാക്കുമ്പോൾ ദേഷ്യവും കുറയും. ദേഷ്യം വരുമ്പോൾ ഒന്നു നടക്കുന്നത് നല്ലതാണ്. മനസ്സിനെയും ശരീരത്തെയും റിലാക്സ് ചെയ്യിക്കാൻ നടക്കാൻ പോകുന്നത് നല്ലതാണ്.
സ്വയം സമാധാനപ്പെടുത്തുക
ചില വാക്കുകൾ നിങ്ങളെ ശാന്തരാക്കിയേക്കാം. ദേഷ്യം വരുമ്പോൾ ‘റിലാക്സ്’ , ‘ടേക്ക് ഇറ്റ് ഈസി’ , ‘വീണ്ടും ശ്രമിക്കാം’ , ‘എല്ലാം ശരിയാകും’ എന്നെല്ലാം സ്വയം പറയുക.
മിണ്ടാതിരിക്കുക
ദേഷ്യം വരുമ്പോൾ നമ്മൽ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയും. അതുകൊണ്ട് ദേഷ്യം വരുമ്പോൾ നിശബ്ദരായിരിക്കാൻ ശ്രമിക്കുക. കുറച്ചു സമയം സംസാരിക്കില്ല എന്ന് തീരുമാനിച്ചാൽ നമ്മൾ ശാന്തരാകും.
യോഗ
ദേഷ്യത്തെ നിയന്ത്രിക്കാൻ യോഗയ്‌ക്കു കഴിയും. ചെറിയ യോഗകൾ ചെയ്യുന്നത് നമ്മെ ശാന്തരാക്കുന്നു.















