അഹമ്മദാബാദ്; 192 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യക്ക് വിസ്‌ഫോടന തുടക്കം നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. 36 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ഇതിനിടെ നാല് പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തി. നാലു ഫോറുകള്‍ അടക്കമാണ് താരത്തിന്റെ ഇന്നിംഗ്‌സ്.
16 റണ്‍സ് വീതമെടുത്ത ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോഹ് ലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അറു റണ്‍സുമായി ശ്രേയസ് അയ്യറാണ് രോഹിതിനൊപ്പം ക്രീസില്‍. 12 ഓവറില്‍ 92 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഹസന്‍ അലിക്കും ഷഹീന്‍ ഷാ അഫ്രീദിക്കുമാണ് വിക്കറ്റുകള്‍.















