അഹമ്മദാബാദ്: ഇന്ത്യ വിജയറണ്‍ കുറിച്ചു, തൊട്ടു പിന്നാലെ സ്റ്റേഡിയത്തിലെ ഒന്നരലക്ഷത്തോളം പേര്‍ ഒരേ സ്വരത്തില്‍ വന്ദേമാതരം ആലപിച്ച് ഇന്ത്യന്‍ വിജയം ആഘോഷമാക്കി. 1992-ലായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മില്‍ ആദ്യമായി ഏറ്റുമുട്ടിയത്.
ഇതിന് പിന്നാലെ ഇന്ന് എട്ടാം തവണ ഏറ്റുമുട്ടുമ്പോഴും ഇന്ത്യയോട് ജയിക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല. ഇന്ന് ഏഴുവിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തെറിഞ്ഞത്. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായതും.
ആരാധകര്‍ വന്ദേഭാരതം മുഴക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടു. ദേശഭക്തി വിളിച്ചോതുന്ന വീഡിയോയ്‌ക്ക് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്.
Indian Fans singing Vande Mataram after winning against Pakistan. PURE GOOSEBUMPSSSS…!!!#ICCCricketWorldCup23 #INDvsPAK #RohitSharma𓃵 #ThankYouBCCI Baap Baap India won pic.twitter.com/s1PsgoYNeq
— Kohlified (@kohlified23) October 14, 2023
“>















