തൃശൂർ: മലക്കപ്പാറ റോഡിൽ മണ്ണിടിച്ചിൽ. വാഴച്ചാൽ മലക്കപ്പാറ പാതയിൽ ആനമല റോഡിലാണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രി പട്രോളിംഗിന് ഇറങ്ങിയ സംഘമാണ് മണ്ണിടിഞ്ഞത് കണ്ടെത്തിയത്. തുടർന്ന് ഈ വഴി ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പാതയുടെ ചിലയിടങ്ങളിൽ വിള്ളലുള്ളതായും സംശയമുണ്ട്.
ഇന്നലെ വൈകിട്ട് ആരംഭിച്ച ശക്തമായ മഴയെ തുടർന്ന് തലസ്ഥാനത്തിന്റെ മിക്ക ഇടങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പോത്തൻകോട് മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. ശ്രീകാര്യത്തും മതിൽ തകർന്ന് വീണ് അപകടമുണ്ടായി.















