കൊൽക്കത്ത: കൊൽക്കത്തയിലെ രാമക്ഷേത്രം മാതൃകയിലെ ദുർഗ പൂജ പന്തൽ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയും. സന്തോഷ് മിത്ര സ്‌ക്വയറിൽ നിർമ്മിച്ചിരിക്കുന്ന ഈ പന്തൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിലാണുള്ളത.
‘ഇന്ന് വൈകിട്ട് നാല് മണിക്കാണ് പൂജ പന്തലിന്റെ ഉദ്ഘാടന ചടങ്ങുകൾ. അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പൂജ പന്തൽ നിർമ്മിച്ചിരിക്കുന്നതെ’ന്ന് ബിജെപി നേതാവ് സജൽ ഘോഷ് പറഞ്ഞു.
മുൻവർഷങ്ങളിലും അമിത്ഷാ കൊൽക്കത്തയിലെ പ്രധാന പൂജാപന്തലുകളുടെ ഉദ്ഘാടനം നിർവഹിച്ചിട്ടുണ്ട്.















