ന്യൂഡൽഹി : പലസ്തീന് പിന്തുണയുമായി ജമാഅത്ത് ഉലമ ഇ ഹിന്ദ് . ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച സംഘടന ഈ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു . ഐക്യരാഷ്‌ട്രസഭയുടെ ഇടപെടലിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ . ജമാഅത്ത് ഉലമ ഇ ഹിന്ദ് എക്കാലവും പലസ്തീന് പിന്തുണ നൽകുന്നവരാണെന്ന് ജമാഅത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റും മുസ്ലീം വേൾഡ് ലീഗ് സ്ഥാപക അംഗവുമായ മൗലാന അർഷാദ് മദനി പറഞ്ഞു.
ഇസ്രയേലിനെ അധിനിവേശ രാജ്യമാണ് . ചില ശക്തികളുടെ സഹായത്തോടെ പലസ്തീൻ ഭൂമി പിടിച്ചെടുത്തു. പലസ്തീൻ പൗരന്മാരുടെ അസ്തിത്വം അവസാനിപ്പിക്കാനാണ് ഇസ്രായേൽ ആഗ്രഹിക്കുന്നത്. ആക്രമണോത്സുകവും പ്രാകൃതവും സ്വേച്ഛാധിപത്യപരവുമായാണ് ഇസ്രായേലി സൈന്യം പ്രവർത്തിക്കുന്നതെന്നും മൗലാന അർഷാദ് മദനി പറഞ്ഞു.
ഈ സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിക്കും. ലോകം മുഴുവൻ അതിൽ കുടുങ്ങുമെന്നും മൗലാന അർഷാദ് മദനി പറഞ്ഞു. ഇസ്രയേലിന്റെ നിയമവിരുദ്ധമായ അധിനിവേശത്തിന്റെയും ക്രൂരതയുടെയും ഇരകളാണ് പലസ്തീനിലെ ജനങ്ങൾ. പലസ്തീൻ ജനതയെ ‘അവരുടെ മാതൃരാജ്യത്തിന് വേണ്ടി പോരാടുന്നവർ’ എന്നാണ് മൗലാന വിശേഷിപ്പിച്ചത് .