ഗാസ : ഇസ്രായേലികൾക്ക് നേരെയുള്ള ആക്രമണം പകർത്താൻ ക്യാമറയുമായെത്തിയ ഹമാസ് ഭീകരൻ കൊല്ലപ്പെട്ടു . ആക്രമണങ്ങൾ ചിത്രീകരിക്കാൻ ബോഡിക്യാമുമായാണ് ഹമാസ് ഭീകരൻ എത്തിയത് . മോട്ടോർ സൈക്കിളിലെത്തിയ ഭീകരർ ഇസ്രായേലിലെ പല വീടുകളിലും കയറിയിരുന്നു. താമസക്കാരില്ലാത്ത ഒരു വീട്ടിലെ വളർത്തുനായ ഭീകരരെ അക്രമിക്കാൻ ശ്രമിക്കുന്നതും , അതിനെ വെടിവച്ച് കൊല്ലുന്നതും ദൃശ്യങ്ങളിലുണ്ട് .
ഹമാസ് ഭീകരർ കിബ്ബത്ത്സ് സൂഫയിലേക്ക് കടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രണ്ട് ഭീകരരിൽ ഒരാൾ ആക്രമണം നടത്തുമ്പോൾ മറ്റൊരാൾ ഇതെല്ലാം വ്യക്തമായി പകർത്തുകയായിരുന്നു . ഇതിനിടെയാണ് ദൃശ്യങ്ങളിൽ അതിശക്തമായ വെടിയൊച്ചകൾ കേൾക്കുന്നത് . മുഴുവൻ സീക്വൻസും ക്യാമറയിൽ പതിഞ്ഞിരുന്നു . ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യവും പങ്ക് വച്ചിട്ടുണ്ട്.