കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മയക്കുമരുന്നു രാജാവ് അലി അഗ്‌സർ ഷിറാസി അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. മുംബൈ കേന്ദ്രീകരിച്ച് വലിയ റാക്കറ്റു തന്നെ ഷിറാസിയുടെ കീഴിൽ ഉണ്ട്.
ഓസ്ട്രേലിയയിലേക്കും ഇംഗ്ലണ്ടിലേക്കും എട്ട് കോടി രൂപയോളം വിലവരുന്ന കെറ്റാമിനും വയാഗ്രയും കടത്തിയതിന് ഷിറാസിയുടെ കൂട്ടാളികളിൽ പ്രമുഖനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിൽ അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ചാണ് ദുബായിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ മുംബൈ വിമാനത്താവളത്തിൽ വച്ച് ഷിറാസിയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നു രാജാവ് കിംഗ്പിൻ കൈലാസിന്റ അടുത്ത അനുയായി ആയിരുന്നു അലി അഗ്‌സർ ഷിറാസി.















