ന്യൂഡൽഹി: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കൂടുതൽ നടപടികളുമായി കേന്ദ്ര സർക്കാർ. സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി കൂടുതൽ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ബലാത്സംഗ പോക്‌സോ നിയമപ്രകാരമുള്ള കേസുകളുമായി ബന്ധപ്പെട്ട വിചാരണ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് നീക്കം. രാജ്യത്തുടനീളം 389 പ്രത്യേക പോക്‌സോ കോടതികൾ ഉൾപ്പെടെ 1023 ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതിയായി നീതിന്യായ വകുപ്പ് നടപ്പാക്കും.















