ന്യൂഡൽഹി: ഡൽഹി-ഗാസിയാബാദ്-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഇടനാഴിയുടെ പ്രധാനഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി 20-ന് നിർവഹിക്കും. 82.15 കിലോമീറ്റർ നീളമുള്ള പാത 2025 ജൂൺ മാസത്തോടെ പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ 17 കിലോമീറ്റർ പാതയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. പരമ്പരാഗത മെട്രോ ട്രെയിനുകളോട് സാമ്യമുള്ള ആർആർടിഎസ് ട്രെയിനുകൾ ലഗേജ് കാരിയറുകളും കോച്ചുകൾക്കുള്ളിലെ മിനിയേച്ചർ സ്‌ക്രീനുകളും ഉൾപ്പെടെ നിരവധി സൗകര്യങ്ങളാണ് ട്രെയിനിനുള്ളിലുള്ളത്.
ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമാണ് ഡൽഹിക്കും മീററ്റിനും ഇടയിൽ ഒരുങ്ങുന്നത്. ആർആർടിഎസ് നിർമ്മാണത്തിന്റെ മേൽനോട്ടം നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ്. ആകെ ദൂരപരിധി 82.15 കിലോമീറ്ററാണ്.

യാത്രക്കാരന് സൗകര്യപ്രദമാകുന്ന തരത്തിൽ നിരവധി സംവിധാനങ്ങളാണ് ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. ആർആർടിഎസ് ട്രെയിനുകളിൽ ഓവർഹെഡ് ലഗേജ് റാക്കുകൾ, വൈ-ഫൈ കണക്റ്റിവിറ്റി, മൊബൈൽ ഉപകരണങ്ങൾക്കും ലാപ്ടോപ്പുകൾക്കുമുള്ള ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓരോ ട്രെയിനിലും വിശാലമായ ഇരിപ്പിടം, അധിക ലെഗ്‌റൂം, കോട്ട് ഹാംഗറുകൾ എന്നിവയുണ്ട്. വൈകല്യമുള്ള വ്യക്തികൾക്കായി നിയുക്ത വീൽചെയർ സ്പെയ്സും എമർജൻസി മെഡിക്കൽ ട്രാൻസ്ഫറുകൾക്കായി സ്ട്രെച്ചർ സ്പെയ്സും ട്രെയിനുകളിൽ ഉണ്ട്.















