ഗാന്ധിനഗർ: നവരാത്രി ഉത്സവത്തിന്റെ മൂന്നാം ദിനത്തിൽ ഗുജറാത്തിലെ രാജ്‌കോട്ടിൽ അലയടിച്ചത് പാരമ്പര്യ നൃത്തമായ ഗർഭബയുടെ ചടുല താളങ്ങൾ. രാജ്‌വി കൊട്ടാരത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗർബ നൃത്തങ്ങളാണ് വിസ്മയം തീർത്തത്. ഇരുചക്ര വാഹനങ്ങൾ ഓടിച്ച് കയ്യിൽ വാളേന്തിയാണ് സ്ത്രീകൾ ഗർബ നൃത്തത്തിന് മാറ്റ് കൂട്ടിയത്.
ഗുജറാത്തിലെ ഒരു പരമ്പാഗത സംസ്‌കാരമാണ് ‘ തൽവാർ റാസ്’ എന്ന വാളേന്തൽ. രാജ്‌കോട്ടിലെ രാജ്‌വി കൊട്ടാരത്തിൽ ദുർഗ്ഗാ ദേവിയെ ആദരിക്കുന്നതിനായി പരമ്പരാഗത രാജ്പുരാതന വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളാണ് വാളേന്തി നൃത്തം ചെയ്തത്. നവരാത്രിയുടെ മൂന്നാം ദിനത്തിൽ മഹാഗൗരിദേവിയുടെ വിവാഹ രൂപമായ ചന്ദ്രഘണ്ടയാണ് ദേവിക്ക് സമർപ്പിച്ചത്. ചടങ്ങിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും പങ്കെടുത്തു. അതേസമയം രാജ്യത്തുടനീളം നവരാത്രി ആഘോഷങ്ങൾ വിപുലമായി നടന്നു വരികയാണ്.















