ന്യൂഡൽഹി: ദീപാവലി പ്രമാണിച്ച് ജീവനക്കാർക്ക് ബോണസ് പ്രാഖ്യാപിച്ച് കേന്ദ്രസർക്കാർ. ഗ്രൂപ്പ് ഡി, ഗ്രൂപ്പ് സി, ഗ്രൂപ്പ് ബിയിലെ ചില കാറ്റഗറി ജീവനക്കാർ എന്നിവർക്കാണ് ബോണസ് ലഭിക്കുക. കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളിലെയും സായുധ സേനകളിലെയും യോഗ്യരായ ജീവനക്കാർക്കും ബോണസ് ലഭിക്കും.
ഏഴായിരം രൂപയാണ് കേന്ദ്ര സർക്കാർ ദീപാലിയോടനുബന്ധിച്ച് ബോണസ് ആയി ജീവനക്കാർക്ക് കൊടുക്കുന്നത്. 2021 മാർച്ച് 31 വരെ സർവ്വീസിൽ ഉണ്ടായിരുന്ന ജീവനക്കാർക്കാണ് ബോണസ് നൽകുക. 2020-21 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 6 മാസമെങ്കിലും തുടർച്ചയായി ജോലി ചെയ്തവർക്കാണ് ഇതിന് അർഹതയുള്ളത്.















