തലയെടുപ്പോടെ ഉയരുന്ന രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ശ്രീരാമ ക്ഷേത്ര ട്രസ്റ്റ്.
നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
സങ്കീർണമായ ഡിസൈനുകൾ തയ്യാറാക്കുന്ന തൊഴിലാളികളുടെ ചിത്രമാണ് ട്രസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.
निर्माणाधीन श्री रामजन्मभूमि मंदिर से आज के कुछ चित्र
Some pictures clicked today at Shri Ramjanmabhumi mandir site. pic.twitter.com/Jdou20Q2ks
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) October 18, 2023
ക്ഷേത്ര നിർമാണത്തിലേക്ക് വിദേശ ഫണ്ടുകൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. 2010-ലെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) പ്രകാരമാണ് കേന്ദ്രം അനുവാദം നൽകിയത്. പ്രവാസികൾക്ക് സംഭാവന നൽകാവുന്നതാണ്. നിയുക്ത ബാങ്കുകളിലേക്ക് മാത്രമാണ് പണം നിക്ഷേപിക്കാൻ കഴിയൂ. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കോ ശാഖയിലേക്കോ മറ്റ് സംവിധാനങ്ങളിലേക്കോ തുക കൈമാറാൻ കഴിയുന്നതല്ല. അക്കൗണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഫ്‌സിആർഎ അക്കൗണ്ടുകൾ വഴി മാത്രമാണ് തുക സ്വീകരിക്കാൻ കഴിയുകയുള്ളൂ. സർക്കാരിതര സ്ഥാപനങ്ങൾക്കോ ട്രസ്റ്റുകൾക്കോ തുക അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.