പൂനെ: മികച്ച തുടക്കത്തിന് ശേഷം പതറി ബംഗ്ലാദേശ്. 30 ഓവര്‍ 140 റണ്‍സിന് നാലുവിക്കറ്റെന്ന നിലയിലാണ് ബംഗ്ലാദേശ്. ഓപ്പണര്‍ തന്‍സിദ് ഹസന്‍, നായകന്‍ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ, മെഹ്ദി ഹസ്സന്‍ മിറാസ് എന്നിവരാണ് പുറത്തായത്. അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട ലിട്ടണ്‍ ദാസിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് ഒടുവില്‍ നഷ്ടമായത്. ജഡേജയ്‌ക്കാണ് വിക്കറ്റ്. 82 പന്തില്‍ 66 റണ്‍സെടുത്ത ദാസ് 7 ബൗണ്ടറികളും പറത്തി. ജഡേജയുടെ പന്തില്‍ ലോംഗ് ഓഫില്‍ ഗില്ലാണ് ദാസിന്റെ ക്യാച്ചെടുത്തത്. ഹൃദേയ് 7 റണ്‍സുമായും 4 റണ്‍സുമായി മുഷ്ഫീഖര്‍ റഹീമുമാണ് ക്രീസില്‍.
ബൗളിംഗിനിടെ കാലിന് പരിക്കേറ്റ് ഹാര്‍ദിക് പാണ്ഡ്യ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. താരത്തിനെ സ്‌കാനിംഗിന് വിധേയമാക്കിയെന്ന് ബിസിസിഐ വ്യക്തമാക്കി. ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്റെ ഒരു സ്‌ട്രെയ്റ്റ് ഡ്രൈവ് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. വേദനയില്‍ പുളഞ്ഞു കൊണ്ടാണ് താരം മൈതാനം വിട്ടത്. വിരാട് കോഹ്‌ലിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്.
അക്രമിച്ച് കളിച്ച തന്‍സിദിനെ അര്‍ദ്ധസെഞ്ച്വറി നേടിയതിനു പിന്നാലെ കുല്‍ദീപ് യാദവ് പുറത്താക്കി. 51 റണ്‍സെടുത്ത തന്‍സിദിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്നെത്തിയ നായകന്‍ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോയെ എട്ടു റണ്‍സിന് രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി.
പിന്നാലെ വന്ന മെഹ്ദി ഹസന്‍ മിറാസിനും അധികം ആയുസുണ്ടായിരിന്നില്ല. വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത മിറാസിനെ മുഹമ്മദ് സിറാജ് പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുല്‍ അത്യുഗ്രന്‍ ക്യാച്ചിലുടെ പുറത്താക്കുകയായിരുന്നു. മദ്ധ്യ ഓവറുകളില്‍ നിയന്ത്രണം ഏറ്റെടുത്ത സ്പിന്നര്‍മാരാണ് ബംഗ്ലാദേശിന് വെല്ലുവിളിയുര്‍ത്തുന്നത്.
Appreciation Tweet for KL Rahul. 👏
What a great catch. 🙌
Don’t miss the running celebration from Captain Rohit Sharma in the end 🔥 #INDvsBAN #ViratKohli #HardikPandya #IndianCricket #indiavsbangladesh #INDvBAN Litton Das #Shami pic.twitter.com/zk52oz0asR
— Lucifer 45 (@1m_lucifer45) October 19, 2023
“>