പൂനെ; ലോക ക്രിക്കറ്റില്‍ ഒരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ എഴുതി ചേര്‍ത്ത് റണ്‍ മെഷീന്‍. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നാണ് വിരാട് പുതുചരിത്രമെഴുതിയത്. ശ്രീലങ്കന്‍ ഇതിഹാസത്തെയാണ് താരം മറികടന്നത്. 25,957 റണ്‍സെന്ന മഹേലയുടെറെക്കോര്‍ഡ് മറികടന്ന താരം 26,000 അന്താരാഷ്‌ട്ര റണ്‍സെന്ന റെക്കോര്‍ഡും കൈയെത്തിപ്പിടിച്ചു.
ഇനി കിംഗിന് മുന്നിലുള്ളത് ഇതിഹാസങ്ങളായ റിക്കി പോണ്ടിംഗും കുമാര്‍ സംഗക്കാരയും സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമാണ്. ബംഗ്ലാദേശിനെതിരെ 66 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന താരം ഒരിക്കല്‍ കൂടി റണ്‍ചേസില്‍ താന്‍ കിംഗാണ് അടിവരയിടുന്നു. ഈ ലോകകപ്പിലെ മൂന്നാം അര്‍ദ്ധശതകമാണ് താരം ഇന്ന് പൂര്‍ത്തിയാക്കിയത്.
Virat Kohli and Mahela Jayawardene swap places 🔁
The King moves up a rank on the leaderboard for the most run getters in Intl. Cricket 🙇♂️#PlayBold #INDvBAN #CWC23 #TeamIndia @imVkohli pic.twitter.com/H7p3u7JrNO
— Royal Challengers Bangalore (@RCBTweets) October 19, 2023
“>















