ഗാസ : ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ 12 വയസ്സുകാരി നോയ ഡാൻ, 80 വയസ്സുള്ള മുത്തശ്ശി എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേൽ-ഗാസ അതിർത്തി വേലിക്ക് സമീപം ZAKA സെർച്ച് ആൻഡ് റെസ്‌ക്യൂ ഓർഗനൈസേഷന്റെ തൊഴിലാളികളാണ് ഈ മൃതദേഹങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തിയത്
ഹാരി പോട്ടർ കഥകളുടെ ആരാധികയും , ഓട്ടിസം ബാധിതയുമായ നോയയെ ഭീകരർ തട്ടിക്കൊണ്ടുപോയതായി എഴുത്തുകാരി ജെ.കെ. റൗളിംഗ് പോസ്റ്റ് ചെയ്തിരുന്നു. ഒക്‌ടോബർ 7-ന് നടന്ന ആക്രമണത്തിനിടെയാണ് ഭീകരർ നോയ ഡാനിനെയും 80 വയസ്സുള്ള മുത്തശ്ശിയെയും തട്ടിക്കൊണ്ടുപോയത്.
ജനപ്രിയ ഹാരി പോട്ടർ സീരീസിലെ ഒരു കഥാപാത്രത്തെപ്പോലെ നോയ വേഷമിട്ട ചിത്രം ഇസ്രായേൽ പുറത്തിറക്കിയിരുന്നു . ഹമാസിന്റെ കസ്റ്റഡിയിൽ നിന്ന് നോയയെ മോചിപ്പിക്കാൻ അന്താരാഷ്‌ട്ര സഹായത്തിനുള്ള അഭ്യർത്ഥനയുമുണ്ടായി . ജെ കെ റൗളിംഗ് കുട്ടികളെ ലക്ഷ്യം വച്ചുള്ള ഹമാസിന്റെ പ്രവർത്തനത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന നടപടിയെ “നിന്ദ്യവും പൂർണ്ണമായും നീതീകരിക്കാനാവാത്തതുമാണ്” എന്ന് അവർ വിശേഷിപ്പിച്ചു. നോയയെയും ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും ഉടൻ തന്നെ അവരുടെ കുടുംബങ്ങളിലേക്ക് സുരക്ഷിതമായി തിരിച്ചയയ്‌ക്കുമെന്ന് ജെ കെ റൗളിംഗ് പ്രതീക്ഷയും പങ്ക് വച്ചിരുന്നു .















